കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷന് അധ്യക്ഷത വഹിച്ചു.